ജീവതാളം – കരുതലിന്റെ പുതിയൊരു ചുവടുവെപ്പ്-ഈ പദ്ധതിയുടെ ഉദ്ഘാടനം 2026 നവംബർ 9 തിങ്കളാഴ്ച രാവിലെ 11.30ന് കാരത്തൂർ ഖത്തർ ഓഡിറ്റോറിയത്തിൽ വെച്ച് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ. എം. ഷാജി നിർവഹിക്കും.

ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും മികച്ച ആരോഗ്യപരിചരണവും ഫിസിയോതെറാപ്പി സേവനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തിരുന്നാവായ ഗ്രാമപഞ്ചായത്ത് 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'ജീവതാളം' പദ്ധതിക്ക് തുടക്കമാകുന്നു.

ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും പ്രായാധിക്യം മൂലം ചലനപരിമിതികൾ നേരിടുന്ന വയോജനങ്ങൾക്കും ആവശ്യമായ ഫിസിയോതെറാപ്പി സേവനം ലഭ്യമാക്കുന്നതിലൂടെ അവരുടെ ആരോഗ്യസംരക്ഷണത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പദ്ധതി സഹായകരമാകും.

ആരോഗ്യപരിരക്ഷയും സാമൂഹിക ഉത്തരവാദിത്തവും ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം 2026 നവംബർ 9 തിങ്കളാഴ്ച രാവിലെ 11.30ന് കാരത്തൂർ ഖത്തർ ഓഡിറ്റോറിയത്തിൽ വെച്ച് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ. എം. ഷാജി നിർവഹിക്കും.

ഈ ജനക്ഷേമ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് മുഴുവൻ ജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

കരുതലും കരുണയും ചേർന്ന വികസനത്തിലൂടെ എല്ലാവർക്കും ആരോഗ്യപൂർണ്ണമായ ജീവിതം ഉറപ്പാക്കാം.

സസ്നേഹം

എം പി മുഹമ്മദ്‌ കോയ
പ്രസിഡന്റ്‌ 
തിരുന്നാവായ ഗ്രാമപഞ്ചായത്ത് 
 
ഉദ്ഘാടനം 2026 നവംബർ 9 തിങ്കളാഴ്ച രാവിലെ 11.30ന്